ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡ് സ്കോററായ സെര്‍ജിയൊ അഗ്യൂറോ പത്ത് വര്‍ഷത്തിനുശേഷം ക്ലബ്ബ് വിടുന്നു. ഈ സീസണില്‍ കരാര്‍ അവസാനിക്കുന്നതോടെ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി വിടും.
മുപ്പത്തിരണ്ട് വയസുകാരനായ ഈ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 384 മത്സരങ്ങളില്‍ 257 ഗോളുകള്‍ നേടിയിട്ടുണ്ട്. 2011-12 സീസണിലെ അവസാനദിനത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റേയ്ഞ്ചേഴ്സിനെതിരെ ഇഞ്ചുറി ടൈമില്‍ അഗ്യൂറോ ഗോള്‍ നേടി മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലെത്തിച്ചു. നാല്പ്പത്തിനാല് വര്‍ഷത്തിനുശേഷം സിറ്റിയുടെ ആദ്യ ലീഗ് കിരീടമായിരുന്നു അത്.
കഴിഞ്ഞ വര്‍ഷം മുതല്‍ പരിക്കിന്റെ പിടിയിലാണ്. അതിനാല്‍ ഈ സീസണില്‍ എല്ലാ ലീഗിലുമായി പതിനാല് മത്സരങ്ങളിലേ കളിച്ചിട്ടുള്ളൂ. മാര്‍ച്ച് 13 ന് ഫുല്‍ഹാമിനെതിരെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി അഗ്യൂറോയുടെ 181-ാം ഗോളാണിത്്. 2020 നു ശേഷം ഒന്നാം ഡിവിഷനില്‍ അഗ്യൂറോ നേടുന്ന ആദ്യ ഗോളും. 2011 ല്‍ അത്്ലറ്റിക്കോ മാഡ്രിഡില്‍ നിന്നാണ് അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നത്. ഒരു ദശാബ്ദക്കാലം മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കാനായതില്‍ സംതൃപ്തിയും അഭിമാനവുമുണ്ടെന്ന് അഗ്യൂറോ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: