ബെല്‍ഗ്രേഡ്: സെര്‍ബിയ, പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനുകള്‍ വാര് (വീഡിയോ അസിസ്റ്റന്‍ഡ് റഫറി)ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ലോകകപ്പ്് യോഗ്യതാ മത്സരത്തില്‍ റൊണാള്‍ഡോക്ക് ഗോള്‍ അനുവദിക്കാതിരുന്ന സംഭവം ഒഴിവാക്കാമായിരുന്നെന്ന്് യുവേഫ.
കിഴിഞ്ഞ ദിവസം നടന്ന സെര്‍ബിയ- പോര്‍ച്ചുഗല്‍ ലോകകപ്പ് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിനായി ക്യാപ്റ്റന്‍ റൊണാള്‍ഡോ ഗോള്‍ അടിച്ചു. എന്നാല്‍ പന്ത് ഗോള്‍വര കടന്നിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ക്ഷുഭിതനായ റൊണാള്‍ഡോ കളിയവസാനിക്കും മുമ്പേ കളിക്കളം വിട്ടു. ടിവി റിപ്ലേയില്‍ പന്ത് ഗോള്‍വര കടന്നതായി വ്യക്തമായി. റൊണാള്‍ഡോ കോപം ഒഴിവാക്കണമായിരുന്നെന്നും യുവേഫ പറഞ്ഞു.
വാര് ഏര്‍പ്പെടുത്താനുളള അധികാരം മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ അസോസിയേഷനുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. അവര്‍ സന്ദര്‍ശക ടീമിന്റെ അസോസിയേഷനുമായി കൂടിയാലോചിച്ച്് വാര് ഏര്‍പ്പെടുത്തണമെന്ന് യുവേഫ വെളിപ്പെടുത്തി.
അതിനിടെ, ഗോള്‍ അനുവദിക്കാതിരുന്നതിന് മാച്ച്് റഫറി ഡാനി പോര്‍ച്ചുഗല്‍ കോച്ചിനോട് മാപ്പ് ചോദിച്ചു. ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ പോര്‍ച്ചുഗല്‍ 3-2 ന് വിജയിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: