കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകര്‍ക്ക് നേരെ സിപിഎംകാര്‍ അക്രമം അഴിച്ചുവിടുന്നു. കോടിയേരി മലബാർ കാൻസർ സെന്ററിന് സമീപം മുളിയിൽ നടയിലെ അശ്വന്തിനെ വീട്ടിൽ കയറിയാണ് സിപിഎമ്മുകാർ ആക്രമിച്ചത്.
പരിക്കേറ്റ അശ്വന്ത് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് ഇതേ വീട്ടിൽ കയറി അശ്വന്തിന്റെ മുത്തശ്ശിയെയും സിപിഎമ്മുകാർ ആക്രമിച്ചിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ഇവിടെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചതോടെ സിപിഎമ്മുകാര്‍ ഇവിടെ കൂടുതല്‍ ആക്രമണോത്സുകരാണ്. കാരണം ഷംസീറിനെ പരസ്യമായി വെല്ലുവിളിച്ച് നില്ക്കുന്ന വ്യക്തിയാണ് മുന്സിപിഎമ്മുകാരന് കൂടിയായ സിഒടി നസീര്‍. ഇതും വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയേക്കുമെന്ന് പറയപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ എത്തിനില്‍ക്കെ മറ്റിടങ്ങളിലും ബിജെപി, എൻഡിഎ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് വ്യാപകമായ അക്രമമാണ് സിപിഎം നടത്തുന്നത്.
കഴിഞ്ഞ ദിവസം പേരാവൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സ്മിതാ ജയമോഹന് നേരെ മുഴക്കുന്ന് ഗ്രാമത്തിലും മുടക്കോഴിയിലും സിപിഎം പ്രവർത്തകർ അക്രമം നടത്തിയിരുന്നു. ഇവരുടെ പ്രചാരണ വാഹനം തടയുകയും പ്രകോപനം സൃഷ്ടിക്കുകയുമായിരുന്നു. സിപിഎം നേതാവ് കാരായി ശ്രീധരന്റെ നേതൃത്വത്തിൽ ഇരുപതോളം പേരാണ് പ്രചരണ വാഹനം തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ടത്. പോലീസ് ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചത്.
നേരത്തെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ബിജെപി പ്രചാരണ കമ്മറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അക്രമിച്ചിരുന്നു. വെളളച്ചാലിലായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: