കാഞ്ഞങ്ങാട്: ബിജെപിയ്ക്ക് ഏറെ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് ഇക്കുറി ഇടതുപക്ഷത്തിന്റെ കുത്തക തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ബല്‍രാജ്. ഏത് പാര്‍ട്ടിയില്‍പ്പെട്ടവരും ഒരുപോലെ വിളിക്കുന്ന ബല്‍രാജ് എന്ന കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം ബാലുയേട്ടന്‍.
കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെ തൊഴില്‍ശാലകള്‍, ആശുപത്രികള്‍, ബങ്കുകള്‍, വാഹന ഷോറൂമുകള്‍ എവിടെയും ബാലു യേട്ടനാണ് ഹീറോ. കഴിഞ്ഞ അഞ്ചുവര്‍ഷമായി നഗരപരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കാരുണ്യത്തിന്റെ കൈതാങ്ങ് സമ്മാനിച്ച ബാലുയേട്ടന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതിന്റെ ആവശേത്തിലാണ് ഇവിടെയുള്ളവര്‍. അതുകൊണ്ട് തന്നെ ബല്‍രാജ് ജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തിലാണ് അവര്‍ ഓരോരുത്തരും നടത്തുന്നത്.
ബല്രാജിന്റ വരവോടെ കടുത്ത ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് കാഞ്ഞങ്ങാട് മണ്ഡലം. നഗരത്തില്‍ പ്രചരണത്തിന് ഇറങ്ങും മുമ്പ് കുന്നുമ്മല്‍ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ തൊഴുത്ത് അനുഗ്രഹം വാങ്ങി. തൊട്ടടുത്തുള്ള കൃഷ്ണ നഴ്സിംഗ് ഹോമില്‍ എത്തി. ‘ നമസ്തേ ഞാന്‍ ബല്‍രാജ് എന്‍ഡിഎ സ്ഥാനാര്‍ഥി’ തിരിച്ച് സ്റ്റാഫുകളില്‍ ഒരാള്‍ പറഞ്ഞു. പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ബാലുയേട്ടന്റെ ഫാനാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് എന്റെ വോട്ട് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.
എവിടെയും ബല്‍രാജിന് ലഭിക്കുന്ന ആവേശോജ്വലമായ സ്വീകരണങ്ങളാണ് അടിവരയിട്ട് പറയുന്നത് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ത്രികോണ മല്‍സരമെന്ന്. കുന്നുമ്മല്‍ പാല് വിതരണം, കോട്ടച്ചേരി സര്‍വ്വീസ് ബാങ്ക്, നെല്ലിക്കാട് ദിനേശ് ബീഡി കമ്പനി, ചെമ്മട്ടംവയല്‍ കെഎസ്ആര്‍ടിസി ഡിപ്പോ, മിനി ഇന്‍ഡസ്ട്രീസ്, അഹല്യ ആശ്രുപത്രി, ജില്ലാശുപത്രി പരിസര വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, പടന്നക്കാട് സര്‍വ്വീസ് സഹകരണ ബേങ്ക് എന്നിവിടങ്ങളില്‍ കയറി സമ്മതിദായകരെ നേരി കണ്ട് വോട്ട് അഭ്യാര്‍ത്ഥിച്ചു.
കാഞ്ഞങ്ങാട് മേഖലയിലെ ഇരുപതോളം കാര്‍, ബൈക്ക് വാഹന ഷോറൂമുകള്‍ സന്ദര്‍ശിച്ച് ജീവനക്കാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യാര്‍ത്ഥിച്ചു.വൈകിട്ട് മരക്കാപ്പ് കടപ്പുറത്ത് അമിഗോസ് എഫ്സി സംഘടിപ്പിച്ച ബിച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
മണ്ഡലം വൈസ് പ്രസിഡന്റ് ജയറാം മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍ എന്‍.അശോക് കുമാര്‍, ബിജെപി കാഞ്ഞങ്ങാട് നോര്‍ത്ത് മുനിസിപ്പല്‍ പ്രസിഡന്റ് എച്ച്.ആര് ശ്രീധരന്, സെക്രട്ടറി ചന്ദ്രന് കല്ലുരാവി, കാഞ്ഞങ്ങാട് സൗത്ത് മുനിസിപ്പല്‍ പ്രസിഡന്റ് എ.കൃഷ്ണന് അരയി, വൈസ് പ്രസിഡന്റ് വേണു കല്യാണ്‍ റോഡ്, മണ്ഡലം കമ്മിറ്റിയംഗം ദിനേശന് ചെമ്മട്ടംവയല്‍ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ശരത്ത് മരക്കാപ്പ്, ജയേഷ് കോട്ടച്ചേരി, ഉണ്ണികൃഷ്ണന് പൈരടുക്കം എന്നിവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: