കോട്ടയം : ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. തക്കതായ നടപടി തന്നെ സ്വീകരിക്കും. കാഞ്ഞിരപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രാചരണയോഗത്തില് പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കന്യാസ്ത്രീകളെ ആക്രമിച്ചവരെ എത്രയും പെട്ടന്ന് കണ്ടെത്തും. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ബിജെപി കേരള ഘടകം കേന്ദ്രആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തില്‍ എത്തിയ അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനാണ് കത്ത് നേരിട്ട് നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജോര്‍ജ് കുര്യന് കത്തയച്ചിരുന്നു.
ദല്‍ഹിയില്‍ നിന്ന് ഈ മാസം 19നാണ് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്ഗ്രിഗേഷന് ദല്‍ഹി പ്രോവിന്സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: