മുംബൈ: മുംബൈ മുന്‍ പോലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
ബാറുടമകളില്‍ നിന്നും മറ്റുമായി എല്ലാ മാസവും 100 കോടിരൂപ വീതം പിരിച്ചു നല്കാന് എന്‍സിപി നേതാവും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് പോലീസിനോട് ആവശ്യപ്പെട്ടെന്നാണ് മുന്‍ മുംബൈ പോലീസ് തലവന്‍ പരംബീര്‍ സിങ് വെളിപ്പെടുത്തിയത്. നിരവധി ആരോപണങ്ങള്‍ നിരത്തി പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് പ ഈ കത്തിലുള്ളത്. ഈ സാഹചര്യത്തില്‍ ദേശ്മുഖ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അംബാനി കേസില്‍ സച്ചിന് വസേയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിന് പിന്നില്‍ മുംബൈ പോലീസാണെന്ന് ആരോപണമുയരുകയും ഇതോടെ മുംബൈ പോലീസ് മേധാവിയായിരുന്ന പരംബീര്‍ സിങ്ങിനെ സ്ഥാനത്തു നിന്നു നീക്കുകയുമായിരുന്നു. ആഭ്യന്തരമന്ത്രി ദേശ്മുഖിനെതിരെയുള്ള ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തരമന്ത്രിക്കെതിരായുള്ള ആരോപണത്തില്‍ എന്തു നടപടിയാണ് വേണ്ടതെന്നതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്നും പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: