പിണറായി വിജയന് അനുകൂലമായ ജനവിധിയില്‍, ശരിയാക്കാനിറങ്ങിയതിന്റെ രണ്ടാം വര്‍ഷമായിരുന്നു പ്രളയമുണ്ടാക്കിയത്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയല്ലേ, ഉണ്ടാക്കുകയല്ലല്ലോ എന്നാവും ചോദ്യം. പക്ഷേ, ഇത് കേരളമാണ്. ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഉണ്ടാക്കും പലതും. അങ്ങനെ ഉണ്ടാക്കിയ പലതില്‍ ഒന്നാണ് മഹാദുരന്തമായി മാറിയ 2018ലെ പ്രളയം.
2018 ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ മഴ കനത്തു. അണക്കെട്ടുകള്‍ നിറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി ആഹ്ലാദിച്ചു. അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. അത് വില്‍ക്കണം. കുറച്ച് പണം സ്വരൂപിക്കണം. അധികൃതരായ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്കി- അണക്കെട്ടുകള്‍ സുരക്ഷിതമാക്കണം, വെള്ളം തുറന്നു വിടണം…
ആരാണ് വകുപ്പുമന്ത്രി-എം.എം. മണി എന്ന ഇടുക്കി സ്വദേശി. അണക്കെട്ടു കണ്ടു വളര്ന്നയാള്. ഒന്നിനേയും പേടിയില്ല, പിന്നെയാണ് മഴയെ. അദ്ദേഹത്തെ തിരഞ്ഞു പിടിച്ച് മന്ത്രിയാക്കിയതാരാണ്, ഇരട്ടച്ചങ്കന് എന്ന പുകഴ്ത്തല്‍ ആസ്വദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടുപേരും ഉദ്യോഗസ്ഥരെ വിരട്ടിയിരുത്തി. അപ്പോഴും മഴ തുടരുകയായിരുന്നു.
ഒടുവില്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോള്‍ നിറഞ്ഞുപൊട്ടാറായ ഡാമുകള്‍ തുറന്നുവിടേണ്ടിവന്നു. അങ്ങനെ കേരളം മുങ്ങി. അല്ല, മുക്കി. വന്‍ ദുരന്തമാണ് സംഭവിച്ചത്, സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 433 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കേരളത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടോ പിടിവാശിയോ കൊണ്ട് സംഭവിച്ച മഹാദുരന്തം. സ്വത്തുനാശം ഇനിയും, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായി കണക്കാക്കിയിട്ടില്ല. പക്ഷേ ചില കള്ളക്കണക്കുകള്‍ പൊളിഞ്ഞു. അരക്കോടിയിലേറെപ്പേരെ, സര്‍ക്കാരിന്റെ ഈ കണക്കെങ്കിലും കൃത്യമാണെങ്കില്‍, 54 ലക്ഷം പേരെ പ്രളയം ബാധിച്ചു.
അക്കാലത്ത് കേരളത്തെ പരമാവധി സഹായിച്ച കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനാണ് പിന്നീട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. യുഎഇ 700 കോടി നല്‍കാമെന്ന് പറഞ്ഞെന്നും വിദേശ സഹായം കേന്ദ്രം തടഞ്ഞെന്നുമൊക്കെ കള്ളപ്രചരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടാണ് പ്രളയ കാരണമായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും പിന്നീട് കണ്ടെത്തി. പ്രളയകാലത്തെ കേന്ദ്ര വിരുദ്ധ നീക്കത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഒരിക്കല്‍ക്കൂടി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: