കൊല്‍ക്കത്ത : ഐ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ ഗോകുലം കേരള എഫ് സി ഇന്ന് മുഹമ്മദന്‍സിനെ നേരിടും. കല്യാണി സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം. കളി വണ്‍ സ്പോര്‍ട്സ് ചാനലില്‍ തത്സമയം ഉണ്ടായിരിക്കും.
ഇന്ന്് മുഹമ്മദന്‍സിനെയും അവസാന മത്സരത്തില്‍ 27 ന് ട്രാവുവിനെയും തോല്‍പ്പിച്ചാല്‍ ഗോകുലത്തിന് കിരീട പ്രതീക്ഷ നിലനിര്‍ത്താം. മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ ഗോകുലത്തിന് കിരീടം സ്വന്തമാകും.
കഴിഞ്ഞ മത്സരത്തില്‍ റിയല്‍ കശ്മീരുമായി സമനില പിടിച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഈ സമനിലയോടെ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത്് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 13 മത്സരങ്ങളില്‍ 23 പോയിന്റുള്ള ഗോകുലം നിവലില്‍ മൂന്നാം സ്ഥാനത്താണ്. ട്രാവുവിനും ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയ്ക്കും 13 മത്സരങ്ങളില്‍ 25 പോയിന്റ് വീതമുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ട്രാവുവാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ മത്സരത്തില്‍ ചര്‍ച്ചിലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ച മുഹമ്മദന്‍സ് ആത്മവിശ്വാസത്തോടെയാണ് ഗോകുലത്തെ നേരിടാന്‍ ഇറങ്ങുന്നത്.
മുന്നേറ്റ നിരയിലാണ്. ഗോകുലം പ്രതീക്ഷ അര്‍പ്പിക്കുന്നത് ഇത് വരെ ലീഗില്‍ ഏറ്റവും അധികം ഗോളുകള്‍ (25 ) നേടിയ ടീമാണ് ഗോകുലം. ആദ്യ കളികളില്‍ പ്രതിരോധത്തിലെ പാളിച്ചകളും ഗോകുലം തിരുത്തിയിരിന്നു. പ്രതിരോധത്തില്‍ ഘാന താരം അവാലിന്റെ പ്രകടനം മികച്ചതായി തുടരുമ്പോള്‍, മധ്യനിരയില്‍ അഫ്ഘാന്‍ താരം ഷെരീഫ് നല്ല ഫോമിലാണ്.
കൂടാതെ ഇന്ത്യന്‍ താരങ്ങളായ എമില്‍ ബെന്നി, നവോച്ച സിംഗ്, ദീപക് ദേവരാണി, വിന്‍സി ബാരെറ്റോ, റൊണാള്‍ഡ് സിംഗ് എന്നിവരും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടു ഗോളുകള്‍ അടിച്ച ഡെന്നിസും നല്ല ഫോമിലാണുള്ളത്.
എല്ലാ മത്സരങ്ങളും വിജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്് ഗോകുലം കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.
ഐ ലീഗ് കിരീടം നേടി അടുത്ത വര്‍ഷത്തെ എ എഫ് സി ചാമ്പ്യന്‍ഷിപ്പ് കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്് ഗോകുലം കേരള എഫ് സി താരം ഫിലിപ്പ് അഡ്ജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: