പുതുപ്പള്ളി: പുതുപ്പള്ളിയില്‍ കുത്തക തകര്‍ക്കാന്‍ എന്‍ഡിഎ. കോണ്‍ഗ്രസിലെ കരുത്തനായി അറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ബിജെപി സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. ഹരിയാണ് എന്‍ഡിഎയ്ക്കുവേണ്ടി ഇവിടെ മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമാണ് എന്‍. ഹരി. പള്ളിക്കത്തോട് തെക്കേപ്പറമ്പില്‍ പി.കെ. നാരായണന് നായരുടെയും സി.ആര്. സരസമ്മയുടെയും മകനാണ്.
വാഴൂര്‍ എന്‍എസ്എസ് കോളേജിലെ എബിവിപി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി, ബിജെപി മണ്ഡലം സെക്രട്ടറി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. രണ്ട് തവണ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തംഗവുമായിരുന്നു.
2006ല്‍ വാഴൂരിലും 2016ല്‍ പാലായിലും 2019ല്‍ പാലാ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചു. ഭാര്യ: സന്ധ്യാ ഹരി, മക്കള്‍: അമൃത, സംവൃത.
നിയമസഭാംഗം എന്ന നിലയില്‍ 50 വര്‍ഷമെത്തിയ മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി 12-ാം തവണയാണ് പുതുപ്പള്ളിയില്‍ നിന്ന് ജനവിധി തേടുന്നത്.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: മറിയാമ്മ. മക്കള്‍: മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.
സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറിയേറ്റംഗവുമായ ജെയ്ക്ക് സി. തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. നിലവില്‍ യുവജന ക്ഷേമബോര്‍ഡ് അംഗമാണ്. മണര്‍കാട് ചിറയില്‍ പരേതനായ എം.ടി. തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ഗീതു തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: