കല്‍പ്പറ്റ: വയനാടന്‍ ജനതയുടെ റെയില്‍വേ എന്ന ആവശ്യം സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുമെന്ന് ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ ജാനു. ബത്തേരിയില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കാലങ്ങളായുള്ള വയനാട്ടുകാരുടെ ആവശ്യമാണ് റെയില്‍പാത എന്നത്. നഞ്ചന്‍ങ്കോട് റെയില്‍പാത വരുമെന്ന് ജനങ്ങളെ പറഞ്ഞ് തെറ്റിധരിപ്പിക്കുകയായിരുന്നു കാലങ്ങളായി ഇടതും വലതും മുന്നണികള്‍. രാത്രിയാത്രാ നിരോധനത്തിലും സ്ഥിതി മറിച്ചല്ല. എന്‍ഡിഎ മുന്നണിക്ക് മാത്രമെ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.
ഇരുമുന്നണികളും ഒറ്റക്കെട്ടായാണ് ജനങ്ങളില്‍ തെറ്റിധാരണ പരത്തുന്നത്. അതുപോലെതന്നെ ബഫര്‍സോണുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഇടപെടലും ഇവര്‍ക്ക് ചെയ്യാനായിട്ടില്ല എന്നും സി.കെ ജാനു കൂട്ടിച്ചേര്‍ത്തു.മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം. അരവിന്ദന് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ല പ്രസിഡന്റ് സജിശങ്കര്‍, ദേശീയ സമിതി അംഗം പി.സി. മോഹനന്, മേഖല ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നത്തറ, സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട്, ബിഡിജെസ്. മണ്ഡലം പ്രസിഡന്റ് ജൈജുലാല്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ആയ കൂട്ടാറ ദാമോദരന്‍, വി. മോഹനന് മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാല്‍,തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: