ന്യൂദൽഹി: ത്രിരാഷ്ട്ര സന്ദര്‍ശനപരിപാടിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച സന്ദര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആശംസകൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് തെക്കന്‍ കൊറിയ, ജപ്പാന് എന്നീ രാഷ്ട്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും യുഎസുമായുളള ഊഷ്മളമായ അടുത്ത ബന്ധം സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുളള പ്രതിരോധ, ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചര്‍ച്ചകളുടെ ഭാഗമായി ചൈനയുടെ ലഡാക്ക് ആക്രമണം, തീവ്രവാദം, അഫ്ഗാനിസ്ഥാന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഇന്തോ പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയും ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തണമെന്ന അഭിപ്രായമാണ് യുഎസിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 300 കോടി യുഎസ് ഡോളര്‍ ചെലവില്‍ 30 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇദ്ദേഹം ദേശീയ സുരക്ഷ ഉപദേശകന് അജിത് ഡോവലുമായും വിദേശകാര്യമന്ത്രി ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: