മുംബൈ: ആന്റിലിയ ബോംബ് കേസില്‍ ആരോപണവിധേയനായ പൊലീസ് ഓഫീസര്‍ സച്ചിന് വാസെയും കൊല്ലപ്പെട്ട മന്‍സുഖ് ഹിരനും കാറില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്ത്.
ക്രൈംബ്രാഞ്ച ഓഫീസിലേക്ക് സച്ചിന് വാസെയോടൊപ്പം ഒരു ലാന്റ് ക്രൂസര്‍ പ്രാഡോയില്‍ മന്‍സുഖ് ഹിരന്‍ എത്തുന്നതാണ് ഈ വിഡിയോയില്‍. ഫിബ്രവരി 26നാണ് ഈ സിസിടിവി ദൃശ്യം റെക്കോഡ് ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് മുന്പില് നിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തയിതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
വീഡിയോയില്‍ സച്ചന് വാസെ മന്‍സുഖിനെ കാറിലിരുത്തി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുന്നത് കാണാം. ഈ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ എന്‍ ഐഎ പിടിച്ചെടുത്തു. മന്‍സുഖ് ഹിരന്റെ സ്കോര്‍പിയോ കാര്‍ ആണ് മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്റിലിയയുടെ മുന്പില് കണ്ടെത്തിയത്. എന്നാല്‍ മന്‍സുഖ് ഹിരന്റെ കാര്‍ സച്ചിന് വാസെ മോഷ്ടച്ചതിന് ശേഷം അതില്‍ ബോംബ് നിറച്ച് അംബാനിയുടെ വീടിന് മുന്നി്ല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍.
മാത്രമല്ല, ആ കാറില്‍ നിന്ന് പുറത്തിറങ്ങുന്ന പിപിഇ കിറ്റ് ധരിച്ച അജ്ഞാതന്‍ സച്ചിന് വാസെ തന്നെയാണെന്നും എന്‍ ഐഎ പറയുന്നു. മന്‍സുഖ് ഹിരന്റെ ജഡം കണ്ടെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹിരന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും അദ്ദേഹത്തിനെ കൊലപ്പെടുത്തിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന് വാസെയാണെന്നും ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് കേസന്വേഷണം മുംബൈ പൊലീസില്‍ നിന്നും എന്‍ ഐഎ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനകം എന്‍ ഐഎ സച്ചിന് വാസെയെ അറസ്റ്റ് ചെയ്തു.
ശിവസേനക്കാരനായ സച്ചിന് വാസെയെ അവസാന നിമിഷം വരെ രക്ഷിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഉദ്ദവ് താക്കറെ സച്ചിന് വാസെയെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ശിവസേന പല രാഷ്ട്രീയക്കേസുകളിലും ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് സച്ചിന് വാസെ. ഏറ്റവുമൊടുവില്‍ ടിആര്‍പി റേറ്റിംഗ് പ്രശ്നത്തില്‍ റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് വരെ സച്ചിന് വാസെയാണ്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ഈ ഉദ്യോഗസ്ഥന് 63 പേരെ സര്‍വ്വീസിന്റെ ഭാഗമായി കൊലപ്പെടുത്തിയിട്ടുണ്ട്. ഘാട്കോപര്‍ സ്ഫോടകക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് 2004ല്‍ സസ്പെന്‍ഷനിലായ സച്ചിന് വാസെയെ 2020ലാണ് ശിവസേന സര്‍ക്കാര്‍ വീണ്ടും സര്‍വ്വീസില്‍ തിരികെ എടുത്തത്.
സച്ചിന് വാസെ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട ലക്ഷ്വറി വാഹനങ്ങള്‍ കൂടി എന്‍ ഐഎ കസ്റ്റഡിയിലെടുത്തു. ഒരു മെഴ്സിഡിസ് ബെന്‍സും ടൊയോട്ട ലാന്റ് ക്രൂസര്‍ പ്രാഡോയുമാണ് പുതുതായി കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടും സച്ചിന് വാസെയുമായി ബന്ധപ്പെട്ട വാഹനങ്ങളാണെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: