കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പി.ജെ.ജോസഫും മോന്‍സ് ജോസഫും സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇരുവരും രാജക്കത്ത് കൈമാറി. നാമനിര്‍ദേശപത്രിക സമര്പ്പിക്കതിനു മുന്‍പാണ് രാജി. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് രാജി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ 2016-ല്‍ ജയിച്ചത്. ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: