കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേകം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം. എന്നാല്‍, കോടതിയില്‍ ഹാജരായെങ്കിലും കാവ്യയുടെ സാക്ഷി വിസ്താരം മാറ്റി വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കാവ്യയോട് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി നടക്കുന്നുണ്ട്. അതിനാലാണ് കാവ്യയുടെ സാക്ഷി വിസ്താരം മാറ്റി വച്ചത്.
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അറിയിച്ച് കൊണ്ടാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇത്തവണ സമയം നീട്ടിനല്‍കിയ കോടതി ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: