സ്റ്റോക്ക്ഹോം: ദേശീയ ഫുട്ബോളില്‍നിന്നു വിരമിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം സ്വീഡന്റെ ഇതിഹാസ ഫുട്ബോള്‍ താരവും റെക്കോഡ് ഗോള്‍ സ്കോററുമായ സ്ലാറ്റന് ഇബ്രാഹിമോവിച്ച് മടങ്ങി വരുന്നു.
ജോര്‍ജിയ, കൊസോവോ എന്നിവര്‍ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ മുപ്പത്തൊമ്പതുകാരന് ഇബ്രയെ കോച്ച് ജാനി ആന്ഡേഴ്സന് ഉള്‍പ്പെടുത്തി. 2016 യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡന് പുറത്തായ ശേഷമായിരുന്നു ഇബ്ര ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 116 മത്സരങ്ങളില്‍നിന്നായി 62 ഗോളുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: