തിരുവനന്തപുരം : മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂത്തിയാക്കിയതോടെ പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്. ഇന്ന് വൈകിട്ട് നടക്കുന്ന റോഡ് ഷോയോടെ ശോഭ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും.
ഇന്ന് വൈകിട്ടോടെ ശോഭ കഴക്കൂട്ടത്ത് എത്തും. നാല് മണിക്കാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസി സമൂഹം തനിക്കൊപ്പമുണ്ട്. കോടാനുകോടി വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാന്‍ വിശ്വാസികളെ പ്രതിനിധീകരിച്ച് താന്‍ തയ്യാറാണെന്ന മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്റെ പ്രഖ്യാപനം കേരളത്തിലെ ബിജെപി നേതൃത്വത്തിന് പുറമേ കഴക്കൂട്ടത്തെ ജനങ്ങളിലും ആവേശം ഇരട്ടിയാക്കി.
2016ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ വി. മുരളീധരനാണ് മത്സരിച്ചിരുന്നത്. ബിജെപി 42,732 വോട്ടുകള്‍ നേടിയപ്പോള്‍ 50,079 വോട്ടുകക്കാണ് കെ. സുരേന്ദ്രന് ജയിച്ചത്. എന്നാല്‍ ഇത്തവണ കടകംപള്ളിക്കെതിരെയുള്ള വിശ്വാസി സമൂഹത്തിന്റെ വികാരം ശോഭാ സുരേന്ദ്രനെ നിയമസഭക്കുള്ളില്‍ വന്‍ ഭൂരി ഭക്ഷത്തിലെത്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
അതിനിടെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.30ഓടെ തൃശൂരില്‍ എത്തുന്ന അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷം കളക്ട്രേറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്ക് വിജയ സാധ്യത ഏറെയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: