സാര്‍ഡീനിയ (ഇറ്റലി): വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയായി ഹാട്രിക്ക് കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. സീരീ എയില്‍ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് യുവന്റസ് കഗ്ലിയാരിയെ പരാജയപ്പെടുത്തി. കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായശേഷം യുവന്റസിന്റെ ആദ്യ മത്സരമായിരുന്ന ഇത്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ യുവന്റസിന്റെ തോല്‍വിക്ക് ഏറെ പഴികേണ്ട റൊണാഡോ കഗ്ലിയാരിക്കെതിരെ ഹാട്രിക്ക് കുറിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു. ഇടതുകാല്‍കൊണ്ടും വലതുകാല്‍കൊണ്ടും തലകൊണ്ടും ഗോള്‍ നേടിയാണ് റെണോ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.
കളിയുടെ പത്താം മിനിറ്റില്‍ റൊണോ യുവെയെ മുന്നിലെത്തിച്ചു. പതിനഞ്ച്് മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും കുറിച്ചു. മുപ്പത്തരണ്ടാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. ഇതോടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി റൊണോ. 770 ഗോളുകളാണ് നിലവില്‍ റൊണോയുടെ സമ്പാദ്യം. 697 ഗോളുകള്‍ നേടിയ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് റൊണോ മറികടന്നത്. തന്റെ റെക്കോഡ് തിരുത്തിയ റൊണാള്‍ഡോയെ പെലെ അഭിനന്ദിച്ചു.
ഈ വിജയത്തോടെ യുവന്റസ് സീരീ എയില്‍ 26 മത്സരങ്ങളില്‍ 55 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. യുവെയെക്കാള്‍ ഒരു പോയിന്റിന് മുന്നിലുള്ള മിലാനാണ് രണ്ടാം സ്ഥാനത്ത്. 27 മത്സരങ്ങളില്‍ അവര്‍ക്ക് 56 പോയിന്റുണ്ട്് . 27 മത്സരങ്ങളില്‍ 65 പോയിന്റുള്ള ഇന്റര്‍ മിലാനാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: