മഞ്ചേശ്വരം : നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കേ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ. സുരേന്ദ്രന്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തിരിച്ചെത്തുകയായിരുന്നു.
ഹെലിക്കോപ്ടറില്‍ വന്നിറങ്ങിയ കെ. സുരേന്ദ്രന് അണികള്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. തെരഞഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തിയത്.
എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിശദമായി പരിഗണിച്ച ശേഷം ദേശിയ നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇന്ന് വൈകീട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: