തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ആകാതെ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെ ആണ് നേമത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ തനിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന നിലപാടിലാണ് തരൂര്‍. അധികാരം ലഭിച്ചാല്‍ പ്രമുഖ വകുപ്പിന്റെ മന്ത്രിസ്ഥാനമാണ് ഉള്‍പ്പെടെയാണ് തരൂരിനുള്ള കോണ്‍ഗ്രസ് വാഗ്ദാനം. തരൂര്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിനെ ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പില്ല. ബിജെപിക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന പൊതുചിത്രം കേരളത്തില്‍ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നിലവില്‍ തിരുവനന്തപുരം എംപിയാണ് തരൂര്‍. എന്നാല്‍, ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തരൂരിന് നേമത്ത് രണ്ടാംസ്ഥാനത്തേ എത്താന്‍ സാധിച്ചുള്ളൂ.
ഇന്ന് രാവിലെ നേമത്തെ ആ സ്ഥാനാര്‍ഥി ആര് എന്ന ചോദ്യത്തിന് ‘കരുത്തനാകും, ഏറ്റവും മികച്ച ജനസമ്മതിയുള്ള, സ്വീകാര്യനായ, പ്രശസ്തനായ ആളാകും’ എന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെ. മുരളീധരനില്‍ തുടങ്ങി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വഴി കെ.സി. വേണുഗോപാല്‍ വരെ ലിസ്റ്റ് നീണ്ടു. എന്നാല്‍, ബിജെപിയോട് തോല്‍വി ഭയന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നേമത്ത് മത്സരിക്കില്ലെന്ന നിലപാടില്‍ തുടരുകയാണ്. ഇതോടെയാണ് തരൂര്‍ ചിത്രത്തില്‍ കടന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: