ശ്രീനഗര്‍: മുകളില്‍ പിഐഎ എന്നെഴുതിയ വിമാനരൂപത്തിലുള്ള ബലൂണ്‍ ബലൂണ്‍ ചൊവ്വാഴ്ച വൈകിട്ട് ജമ്മു കാശ്മീരില്‍ കണ്ടെത്തി. തുടര്‍ന്ന് ബലൂണിന്റെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നാണ് പിഐഎ അര്‍ഥമാക്കുന്നത്. വിമാനത്തിന്റെ ആകൃതിയിലാണ് ബലൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ജനലുകളും വാതിലുകളും ബലൂണിന് പുറത്ത് വരച്ചുചേര്‍ത്തിട്ടുണ്ട്.
ഹിരാനഗറിലുള്ള സോത്ര ചക് ഗ്രാമത്തിലാണ് ബലൂണ്‍ വീണുകിടന്നതെന്ന് ജമ്മു കാശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍തന്നെ പൊലീസ് എത്തി ബലൂണ്‍ കസ്റ്റഡയില്‍ എടുത്തു. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും അഭിപ്രായങ്ങളുമായി രംഗത്തെത്തി. ചിലർ രസകരമായ ചിഹ്നങ്ങളും ഒപ്പം ചേര്‍ത്തു.
പാക്കിസ്ഥാനി വ്യോമയാന സാങ്കേതി വിദ്യ 2021 എന്ന് അടയാളപ്പെടത്തി മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്നാണ് ഒരാളുടെ അഭിപ്രായം. ദേശീയ അന്വേഷണ ഏജന്‍സി ഇതേക്കുറിച്ച് അന്വേഷണിക്കണമെന്ന് മറ്റൊരാള്‍ പറയുന്നു. പ്രദേശവാസികളാണ് ആദ്യം ബലൂണ്‍ ശ്രദ്ധിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് രാജ്ബാഘ് പൊലീസ് സ്ഥലത്തെത്തിയാണ് ബലൂണ്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: