കരുനാഗപ്പള്ളി: ജനതാ ദള്‍ എസ് സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ ജോ.സെക്രട്ടറിയുമായ എംഎഫ് റഷീദും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. കരുനാഗപ്പള്ളിയിലെ വിജയ യാത്ര സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇവര്‍ക്ക് അംഗത്വം നല്കി.
പരവൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ അഡ്വ. അജിയും പാര്‍ട്ടിമാറി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും കരുനാഗപ്പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
വിജയ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ജാഥയെത്തി. കൊല്ലം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ വേദികളില്‍ യാത്ര പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: