തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറായി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയാണ് പട്ടിക. അതേസമയം, സിപിഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി. ജയരാജനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, തരൂരില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യയ്ക്കും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയും പട്ടികയില്‍ ഇടംപിടിച്ചു. ഡോ. ബിന്ദു ഇരിങ്ങാലക്കുടയിലാണ് മത്സരിക്കുക. ഇനി ജില്ലാ കമ്മിറ്റികളില്‍ നിന്നു വലിയ എതിര്‍പ്പ് ഉയര്‍ന്നാല്‍ മാത്രമേ പട്ടികയില്‍ മാറ്റമുണ്ടാകൂ. ചവറയില്‍ വിജയന് പിള്ളയുടെ മകന് സുജിത് മത്സരിക്കും. കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാല്‍ മത്സരിക്കും. അരൂരില്‍ ദലീമ ജോജയും ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനും പട്ടികയില്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: