മൂവാറ്റുപുഴ: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന് മുന്നില്‍ നട്ടെല്ല് പണയപ്പെടുത്തിയിരിക്കുകയാണന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പാണക്കാട് തങ്ങളുടെ തീരുമാനത്തിന് മുന്നില്‍ കോണ്‍ഗ്രസിന് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതായും അദേഹം വിമര്‍ശിച്ചു. വിജയ യാത്രയ്ക്ക് മൂവറ്റുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി സ്ഥാനം നല്കാന് നിര്‍ബന്ധിതരായവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. നട്ടെല്ലിന്റെയല്ല നാവിന്റെ ബലംകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പിടിച്ചുനില്‍ക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
മുസ്ലീം ലീഗ് നിയന്ത്രിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമോ എന്നൊരു ആശങ്ക കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മതവര്‍ഗീയ ശക്തികള്‍ക്ക് വളംവെച്ചു കൊടുക്കുന്നതരത്തിലായിരിക്കും ഭരണ സംവിധാനം പ്രവര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ ജോസഫ് മാഷുമാര് ആവര്‍ത്തിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: