കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി സജ്ജമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് ഇ.ശ്രീധരനേയും ജേക്കബ് തോമസിനെയും പോലുള്ള പ്രമുഖരെയും മുന്‍ നിര്‍ത്തിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഇടതു-വലത് മുന്നണികള്‍ മുന്‍പേ തന്നെ പട്ടിക പുറത്തുവിടുമെന്ന് സുരേന്ദ്രന് വ്യക്തമാക്കി. വിജയ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസിനെ ലീഗ് വിഴുങ്ങുകയാണ്. ഇത് മനസ്സിലാക്കിയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കെ. മുരളീധരന്. കൊടുവള്ളിയില്‍ മുരളീധരനെ കാലുവാരിയത് ലീഗാണെന്ന് പലവട്ടം മുലളീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ കാലുകുത്തരുതെന്ന് ലീഗ് വിലക്കി. കെപിസിസി അധ്യക്ഷന്‍ എവിടെ മല്‍സരിക്കണമെന്ന് തീരുമാനിക്കുന്നതു പോലും മുസ്ലീം ലീഗാണെന്നും സുരേന്ദ്രന് ആരോപിച്ചു.
വിജയ യാത്ര ഇന്ന് എറണാകുളം ജില്ലയിലെ ഉത്തരമേഖലകളില്‍ പര്യടനം നടത്തും. പറവൂര്‍, ആലുവ, തൃപ്പുണിത്തുറ, പെമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ എത്തും. തൃപ്പുണിത്തുറയിലെ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: