ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെട്ട ഇടതു പാര്‍ട്ടികളുമായി സഖ്യമോ രഹസ്യ ധാരണയോ ഉണ്ട്. ബംഗാളില്‍ സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട ഇടതു പക്ഷവും കോണ്‍ഗ്രസുമായി പരസ്യമായ സഖ്യത്തിലാണ്. കഴിഞ്ഞ നിയമസഭാ, ലോക്സഭ തെരഞ്ഞെടുപ്പിലും സഖ്യമുണ്ടായിരുന്നു.
പക്ഷെ ഒരു പ്രയോജനവുമില്ല. തമിഴനാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും സഖ്യത്തിലാണ്. ഡിഎംകെയുടെ നേതൃതത്തിലുള്ള സഖ്യത്തിലാണ് ഇവരെല്ലാം മത്സരിക്കുന്നത്. ഡിഎംകെ നിശ്ചയിച്ച് നല്കുന്ന സീറ്റുകളില്‍ മല്‍സരിക്കാം. ആസാമിലും സിപിഎം, കോണ്‍ഗ്രസ്, ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫും തമ്മില്‍ സഖ്യത്തിലാണ് മത്സരിക്കുന്നത്.
കേരളത്തില്‍ ബിജെപിക്ക് ജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കൈകോര്‍ക്കുക പതിവാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം ഇരുവരും സഖ്യത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: