ധാക്ക: മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗായ്ബന്ധ ജില്ലയിലെ സഘടയിലെ ഹിന്ദു ക്ഷേത്രമാണ് ഇസ്ലാം മതമൗലികവാദികളായ അക്രമികള്‍ നശിപ്പിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചുവരികയാണ്. ഇക്കുറി ക്ഷേത്രത്തിലെ എല്ലാം അക്രമികള്‍ കൊള്ളയടിച്ചു. ക്ഷേത്രത്തിലെ ബിംബം വരെ അടര്‍ത്തിക്കൊണ്ടുപോയി.
പ്രദീപ് ചന്ദ്രയുടെ ഈ ട്വിറ്റര്‍ പോസ്റ്റ് കാണുക.
ഈയിടെ മൈമെന്‍സിംഗ് പ്രദേശത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെ വന്‍തോതില്‍ ആക്രമണമുണ്ടായി. മൈമെന്‍സിംഗ് ജില്ലയിലെ താരകാന്ഡ ഉപജില്ലയിലെ മുഹമ്മദ് ഹഫിസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രദേശിക മുസ്ലിം അക്രമികള്‍ ആക്രമണം നടത്തിയത്. ഹിന്ദു കുടുംബാംഗങ്ങളില്‍ പലര്‍ക്കും സാരമായ പരിക്കേറ്റു. വീടുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, ചില സ്ത്രീകള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി.
ഫിബ്രവരി രണ്ടാം ആഴ്ച ഗോബിന്ദ ഷില്‍ എന്ന ഹിന്ദുവിന്റെ കുടുംബത്തെ ഖലീലിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ബര്‍ഗുണ ജില്ലയിലെ പതര്ഘട ഉപജില്ലയിലെ കലിബാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഗോബിന്ദ ഷിലും കുടുംബവും കൃഷി ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു ഇസ്ലാം അക്രമികള്‍.
ബ്രഹ്മന്‍ബാരിയ ജില്ലയില്‍ നസിര്‍നഗര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഒരു ഹിന്ദു ക്ഷേത്രത്തില്‍ സന്ധ്യാപൂജ നടക്കുമ്പോഴാണ് സരസ്വതീ വിഗ്രത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിഗ്രഹം അക്രമികള്‍ തകര്‍ത്തു. സരസ്വതീ പൂജയ്ക്ക് കുടായ് ഗ്രാമത്തില്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ജിഹാദികള്‍ വിഗ്രഹം പല കഷണങ്ങളാക്കി.
ഹിന്ദുക്ഷേത്രങ്ങളില്‍ ആക്രമണം നടന്നാലുടന്‍ പൊലീസ് രംഗത്തെത്തി അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കുമെങ്കിലും വാക്ക് പാലിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: