കൊല്‍ക്കൊത്ത: തൃണമൂല്‍ മുഖ്യമന്ത്രിക്ക് അവരുടെ ഉത്തരവുകള്‍ നടത്താന്‍ നിരവധി മസില്മാന്മാരുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം മുസ്ലിം ഗുണ്ടകളാണ്. എന്നാല്‍ ബംഗാളിലെ ബിര്ഭൂമാണ് മമതയുടെ പ്രധാന ഗുണ്ടയുടെ കേന്ദ്രം. ഇക്കുറി മമതയെ തൂത്തുവാരുമ്പോള്‍ ഈ ഗുണ്ടയെക്കൂടി വീഴ്ത്താനാണ് ബിജെപി തന്ത്രം.
ബിജെപിയുടെ നിരവധി ദേശീയ നേതാക്കള്‍ എല്ലാവരും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിര്‍ഭൂമില്‍ പ്രസംഗിച്ചു. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിര്‍ഭൂം ജില്ലാ പ്രസിഡന്റായ അനുബത്ര മൊണ്ടാലിനെ ലക്ഷ്യംവെച്ചാണ്. അമിത് ഷാ, ജെപി നഡ്ഡ, സ്മൃതി ഇറാനിതുടങ്ങി എല്ലാവരും ബിര്‍ഭൂമില്‍ വന്നുപോയിരുന്നു.
മമതയുടെ ഏറ്റവും വിശ്വസ്തനായ മസില്മാന് എന്നാണ് അനുബത്ര മൊണ്ടാലിനെ വിശേഷിപ്പിക്കുന്നത്. ബംഗാളിലെ ബൂത്ത് പിടിച്ചെടുക്കുന്നതില്‍ പ്രധാനി മൊണ്ടാലാണെന്നാണ് ബിജെപിയുടെ ആരോപണം. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബോള്‍പൂര്‍, ബിര്‍ഭൂം ജില്ലകളില്‍ തൃണമൂല്‍ വിജയം കൊയ്തത് മൊണ്ടാലിന്റെ നേതൃത്വത്തില്‍ നടന്ന ബൂത്ത് പിടിച്ചെടുക്കലിലൂടെയായിരുന്നുവെന്നാണ് ബിജെപിയുടെ മറ്റൊരു ആരോപണം.
2021ല്‍ ബംഗാള്‍ കോട്ട പിടിച്ചെടുക്കണമെങ്കില്‍ മൊണ്ടാലിനെ പൂട്ടണമെന്നതാണ് ബിജെപി തന്ത്രം. അതിന്റെ ഭാഗമായാണ് മൊണ്ടാലിന്റെ ജില്ലയായ ബിര്‍ഭൂമില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബംഗാളിലെ പല അക്രമങ്ങള്‍ക്ക് ചില കൊലപാതകങ്ങള്‍ക്കും പിന്നില്‍ മൊണ്ടാലിന്റെ കറ തീര്‍ന്ന കരങ്ങളാണെന്ന് ബിജെപി ആരോപിക്കുന്നു. 2018ലെ ചില ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലും മൊണ്ടാലാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: