മാന്നാര്‍: സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. സംഘത്തിന് പ്രാദേശിക സഹായം കാര്യമായി ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയും യുവതിയുടെ അയല്‍വാസിയുമായ പീറ്ററിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ പതിനഞ്ചംഗ സംഘം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശികളായ രണ്ട് പേരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് ആണെന്ന് പോലീസ് പറഞ്ഞു. സംഭവ തലേന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തി. ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിയായ ഹനീഫക്ക് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയത്. ഇന്നലെ രണ്ടു മണിയോടെ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ കൊച്ചിയില്‍ നിന്നെത്തിയ കസ്റ്റംസ് സംഘം സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ശേഷം സ്വര്‍ണക്കടത്ത് ബന്ധം ആരോപിക്കുന്ന ബിന്ദുവിന്റെ വീട്ടിലേക്കു പോകുകയും ആ സമയം വീട്ടില്‍ ഇല്ലാതിരുന്ന ബിന്ദുവിനെ ബിന്ദു പോയ ആശുപത്രിയില്‍ എത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടു വിവരങ്ങള്‍ ശേഖരിച്ച ശേഷം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: