മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രി ജിതേന്ദ്ര അവ്ഹാദിന്റെ കോവിഡ് മഹാമാരി അള്ളായ്ക്ക് 2011ല്‍ അറിയാമായിരുന്നുവെന്നും അതുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അതിനായി ശ്മശാനങ്ങള്‍ പണിതു എന്നുമുള്ള വിവാദ പ്രസ്താവന വൈറലാകുന്നു.
മന്ത്രിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആളുകള്‍ കയ്യടിക്കുന്നതും കാണാം. മുംബൈയിലെ മംബ്ര പ്രദേശത്ത് ഫര്‍സാന ഷഖീര്‍ ഷേഖ് എന്ന കോര്പറേഷന് മെംബറുടെ കീഴിലുള്ള എന്‍സിപി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജിതേന്ദ്ര അവ്ഹാദ്.
വിവാദപ്രസ്താവനകളുടെ തോഴനാണ് അവ്ഹാദ്. ഈയിടെ സിവില്‍ എഞ്ചിനീയര്‍ അനന്ത് കര്‍മൂസിനെ ആക്രമിക്കാന്‍ അവ്ഹാദ് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത്. താനെയില്‍ താമസക്കാരനായ അനന്ത് കര്‍മൂസിനെ ഏപ്രില്‍ അഞ്ചിന് പൊലീസാണ് അവ്ഹാദിന്റെ ബംഗ്ലാവില്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. ബംഗ്ലാവില്‍ എത്തിയ ഉടന്‍ തന്നെ 15-20 ഗുണ്ടകള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്നാണ് അനന്ത് കര്മൂസിന്റെ പരാതിയില്‍ പറയുന്നു.
പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മന്ത്രി അവ്ഹാദ് ഹിന്ദുക്കളെ ആക്ഷേപിച്ചിരുന്നു. ‘ഹിന്ദു സഹോദരന്മാരോട് ഞാന്‍ ചോദിക്കട്ടെ, എവിടെയായിരുന്നു നിങ്ങളുടെ പൂര്‍വ്വികരുടെ ശവസംസ്കാരം എവിടെയായിരുന്നു? മുസ്ലിങ്ങള്‍ക്ക് അവരുടെ പൂര്‍വ്വികരുടെ ശവക്കല്ലറ എവിടെയാണെന്ന് പറയാന്‍ കഴിയും’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: