കോട്ടയം: അയോധ്യാ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് ആയിരം രൂപ സംഭാവന നല്കി പി.സി ജോര്‍ജ് എംഎല്‍എ. കോട്ടയം പളളിക്കത്തോട്ടില്‍ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോഴാണ് പി.സി ജോർജ് നിധി സമർപ്പണം നടത്തിയത്. ആര്‍എസ്എസ് കോട്ടയം സേവാപ്രമുഖ് ആര് രാജേഷിന്റെ പക്കലണ് സംഭാവന നൽകിയത്.
ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നല്‍കിയശേഷം പി സി ജോര്‍ജ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന് ഇനിയും സംഭാവന നൽകും. താൻ ദൈവവിശ്വാസിയാണെനും ആരാധനാലയം പണിയാൻ ആര് സംഭാവന ചോദിച്ചാലും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ റോമൻ കത്തോലിക്കനാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നു. ചില അള്ളാഹുവിൽ, ചില പരമേശ്വരനിൽ, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. പള്ളി പണിയാനും മോസ്ക് പണിയാനും കാശ് കൊടുത്തിട്ടുണ്ട്. ചോദിച്ചാൽ ഇനിയും കൊടുക്കും. രാമക്ഷേത്ര നിര്മാണത്തിന്സംഭാവന നല്‍കിയത് തെറ്റായെന്ന്പിന്നീട്പറഞ്ഞ കോണ്‍ഗ്രസ് എംഎല്എഎല്ദോസ് കുന്നപ്പിളളിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എൽദോസിന്റെ നടപടി എംഎൽഎ വർഗത്തിന് തന്നെ മാനക്കേടാണെന്നും ജോർജ് കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന സമിതിയംഗം എന്‍ ഹരി, കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു, നേതാക്കളായ ആര് രാജീവ്, സതീഷ് ചന്ദ്രന് മാസ്റ്റര്‍, അജീഷ് കുമാര്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: