ന്യൂദല്‍ഹി: ബജ്രംഗ്ദള് പ്രവര്‍ത്തകനായ 25 കാരന് റിങ്കുശര്‍മ്മയെ ക്രൂരമായി കൊലചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. വടിയും കത്തിയും പിടിച്ച യുവാക്കളുടെ ഒരു സംഘമാണ് റിങ്കുശര്‍മ്മയെ ആക്രമിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മംഗള്‍പുരിയിലാണ് റിങ്കുശര്മ്മയും മുസ്ലിം ചെറുപ്പക്കാരും തമ്മില്‍ രാമക്ഷേത്ര നിധിശേഖരണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. പ്രശ്നം അപ്പോള്‍ പരിഹരിച്ചെങ്കിലും പിന്നീട് ഒരു കൂട്ടം മുസിംയുവാക്കള് റിങ്കു ശര്‍മ്മയുടെ വീട് ആക്രമിക്കുകയായിരുന്നു. പിന്നില്‍ ഒരു വലിയ കത്തികൊണ്ടാണ് റിങ്കു ശര്‍മ്മയ്ക്ക് കുത്തേറ്റത്. 300 മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലെത്തുമ്പോഴേക്കും റിങ്കു ശര്‍മ്മ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഇതോടെ റിങ്കു ശര്‍മ്മ ഒരു ജന്മദിനാഘോഷ പാര്‍ട്ടിയില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലചെയ്യപ്പെട്ടതെന്ന ഇടത്പക്ഷവാദികളുടെയും സ്വതന്ത്രവാദികളുടെയും അഭിപ്രായം തെറ്റെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സിസിടിവിയില്‍ 12ല്‍ പരം യുവാക്കള്‍ റിങ്കു ശര്‍മ്മയുടെ വീട്ടിലേക്ക് ആയുധവും വടികളുമായി അതിക്രമിച്ച് കയറുകയാണ്. മാത്രമല്ല, ഈ സംഭവം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടതല്ലെന്നും സ്ഥിരീകരിക്കപ്പെട്ടു.
റിങ്കു ശര്‍മ്മയുടെ വീടിന് പുറത്തുള്ള സിസിടിവിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വീടിന് പുറത്ത് വെച്ചാണ് ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ റിങ്കു ശര്‍മ്മയെ കൊലപ്പെടുത്തിയത്. ദീന് മുഹമ്മദ്, ദില്ഷന് എന്ന അഫ്താബ്, ഫൈയാസ് എന്ന സാദ്രി, ഫൈസന്‍ എന്ന നിരാലെ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
റിങ്കു ശര്‍മ്മയുടെ അമ്മയ്ക്ക് നേരെയും അതിക്രമമുണ്ടായി. റിങ്കു ശര്‍മ്മ മുന്‍പ് ഈ അക്രമകാരികള്‍ക്ക് രക്തം നല്കി സഹായിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത ഒരു മുസ്ലിം യുവാവിന്റെ ഭാര്യക്ക് പ്രസവസമയത്തെ അടിയന്തരസാഹചര്യത്തില്‍ റിങ്കു ശര്‍മ്മ രക്തം നല്‍കിയിരുന്നു. ഷക്കൂറു എന്ന യുവാവിനും കോവിഡ് ചികിത്സയിലിരിക്കേ റിങ്കു സഹായിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: