തൃശൂര്‍: കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മെട്രോമാന് ഇ. ശ്രീധരന്. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയത്. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്നും ഈ ശ്രീധരന് പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ വന്‍ വികസനം സാധ്യമാക്കും.
എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ലന്നും സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും അദേഹം വ്യക്തമാക്കി. മത്സരിക്കാന്‍ നിര്‍ദേശിച്ചാല്‍ പാലക്കാട് നില്‍ക്കാനാണ് താല്പര്യമെന്നും അദേഹം പറഞ്ഞു.
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപിയുടെ വരവ് അനിവാര്യമാണ്. ഒമ്പതുവര്‍ഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയപ്രവേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് ഇന്നലെ രാവിലെ വ്യക്തമാക്കിയത്. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന വിജയയാത്രയുടെ വേളയില്‍ ഇ.ശ്രീധരന് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കും. മെട്രോമാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്പില് വയ്ക്കും.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടി പാര്‍ലമെന്റെറി ബോര്‍ഡാണ്. അവര്‍ സ്ഥാനാര്‍ത്ഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്. വരുംനാളുകളില്‍ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയില്‍ എത്തുമെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: