അമ്പലപ്പുഴ: സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. സിപിഎം പഞ്ചായത്തംഗങ്ങളും പ്രസിഡന്റിനെതിരെ രംഗത്ത്. മന്ത്രി ജി.സുധാകരനുമായി ഏറെ അടുപ്പമുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് വിപ്ലവ മണ്ണില്‍ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റ് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളോടും പാര്‍ട്ടിയോടും കൂടിയാലോചനയില്ലാതെയാണ് പല കാര്യങ്ങളും പ്രസിഡന്റ് ചെയ്യുന്നതെന്ന് ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു.
പ്രസിഡന്റിന്റെ ഈ ധിക്കാരപരമായ നിലപാടിനെതിരെ സിപിഎം പഞ്ചായത്തംഗങ്ങള്‍ പാര്‍ട്ടിയെ സമീപിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടുമൊക്കെ ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്ന പ്രസിഡന്റ് പഞ്ചായത്ത് വാഹനം അമിതമായി ദുരുപയോഗം ചെയ്യുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ നേതാവ് പല കാര്യങ്ങളിലും ജി.സുധാകരനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതാണ് സുധാകരന്റെ ശൈലിയില്‍ ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതെന്നും പാര്ട്ടിക്കാര് തന്നെ പറയുന്നു. പ്രസിഡന്റ് ഈ രീതിയിലാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കില്‍ പല അംഗങ്ങളും വിട്ടു നില്‍ക്കാനും ആലോചനയുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: