ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ ടൂള്‍കിറ്റ് ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയാണെന്ന് സിപിഎം. ദിശയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദിശക്ക് 21 വയസ്സാണ് പ്രായമെന്നും വിട്ടയക്കണമെന്നും സിപിഎം പി ബി ആവശ്യപ്പെട്ടു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ശശി തരൂര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജരിവാള്‍ തുടങ്ങിയവര്‍ ഇതിനകം ദിശ രവിക്ക് വേണ്ടി വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.
കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്ക്ക് വിവാദ ടൂള്‍കിറ്റ് അയച്ചുകൊടുത്തത് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയും മലയാളിയുമായി ദിഷ രവിയാണെന്ന് തെളിഞ്ഞിരുന്നു.. ടെലഗ്രാം വഴിയാണ് ഇന്ത്യയിലാകെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് ഗ്രെറ്റ് ത്യൂന്‍ബെയ്ക്ക് ദിഷ രവി അയച്ചുകൊടുത്തത്.
ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തെ അനുകൂലിച്ച് അംബാനി-അദാനി കമ്പനികളുടെ മുന്നിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും എംബസികള്‍ക്ക് മുന്നിലും സമരം ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നൂുണ്ട്. ഒപ്പം കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിലാകെ കൊടുങ്കാറ്റഴിച്ചുവിടാനും ആഹ്വാനം ചെയ്യുന്നു. ഈ ടൂള്‍കിറ്റ് അപ്പാടെ ഗ്രെറ്റ ത്യൂന്‍ബെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 49 ലക്ഷം പേര് പിന്തുടരുന്നതാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വിറ്റര്‍ അക്കൗണ്ട്. സ്വാഭാവികമായും ഈ ട്വീറ്റിലെ ടൂള്‍കിറ്റില്‍ നിര്‍ദേശിച്ച സന്ദേശം ഒട്ടേറെപ്പേര്‍ ഏറ്റെടുത്തതോടെ കര്‍ഷകസമരത്തിന് അനൂകൂലമായ ഒരു തരംഗം ഇന്ത്യയില്‍ ഉണ്ടായി.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബ്ബും ശന്തനുവും ചേര്‍ന്ന് ഖലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസുമായി ഗൂഡാലോചന നടത്തിയ വിവരവും പുറത്തുവന്നിരിക്കുകയാണ്. ഏകദേശം 60-70 പേര് ഈ സൂം മീറ്റിംഗില്‍ പങ്കെടുത്തു. കര്‍ഷകസമരത്തില്‍ ആഗോള നടപടികള്‍ എന്തൊക്കെ സ്വീകരിക്കണമെന്നതായിരുന്നു ചര്‍ച്ചാ വിഷയം.
വിവാദ ടൂള്‍കിറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി ദിഷ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇത് നശിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയെന്നും പൊലീസ് (സൈബര്‍) ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: