കൊച്ചി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ട കാമ്പസ് ഫ്രണ്ട് നേതാവ് കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫിനെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ വിദേശപ്പണം വിനിയോഗിച്ചുവെന്ന കേസില്‍ കഴിഞ്ഞ ഡിസംബര്‍ 12ന് ഇയാളെ എന്‍ഫോഴ്സ്മെന്റ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ റൗഫിന് വെള്ളിയാഴ്ച ജാമ്യം ലഭിച്ചു. തൊട്ടുപിന്നാലെയാണ് യുപി പോലീസിന്റെ നടപടി.
കാക്കാനാട്ടെ ജില്ലാ ജയിലിലെത്തിയായിരുന്നു അറസ്റ്റ്. മഥുര കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റുമായാണ് യുപി പോലീസ് എത്തിയത്. റൗഫിനെ അറസ്റ്റു ചെയ്യാന്‍ യുപി പോലീസ് നേരത്തെ എറണാകുളത്തെത്തിയെങ്കിലും ജാമ്യാപേക്ഷയില്‍ വാദം നീണ്ടുപോയതിനാല്‍ അറസ്റ്റു ചെയ്യാതെ മടങ്ങി.
ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടയില്‍ യുപി സ്വദേശികളായ അത്തീഖുര്‍ റഹ്മാന്, മസൂദ് അഹമദ്, ആലം, മലയാളി പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് എന്നിവരെ യുപി പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. യുപി പോലീസിന്റെ പിടിയിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനടക്കമുള്ളവരെ റൗഫിന് അറിയാമെന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു യാത്രയെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായവും നിര്‍ദ്ദേശങ്ങളും നല്‍കിയത് റൗഫാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: