കോട്ടയം: അഭിഭാഷകരുടെ ചിരകാല സ്വപ്നമായ കോട്ടയത്തെ കോടതി സമുച്ചയം ഉടന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് കാലഘട്ടത്തില്‍ അഭിഭാഷകരും കോടതികളും അനുഭവിച്ച ദുരിതങ്ങള്‍ക്ക് പ്രധാന കാരണം പ്രത്യേക കോടതി സമുച്ചയം ഇല്ലാത്തതാണ്. ജഡ്ജിമാരുടെ ഓഫീസ്, അഭിഭാഷകരുടെ പാര്‍ക്കിംഗ്, ജീവനക്കാരുടെ ഉച്ചഭക്ഷണം, ശൗചാലയങ്ങള്‍, കാന്റീന്, റെക്കോഡുകളുടെ സൂക്ഷിപ്പ് തുടങ്ങിയവയെല്ലാം ഇപ്പോള്‍ അപര്യാപ്തമാണ്.
തറക്കല്ലിട്ടതിനു ശേഷം മുന്നോട്ട് നീങ്ങാത്ത കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ബാര്‍ അസോസിയേഷന് ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം ഘടക വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസുകുട്ടി മാത്യു അദ്ധ്യക്ഷനായി.
അഭിഭാഷകരായ ബി. അശോക്, എന്‍. ശങ്കര്‍ റാം, അനില്‍ ഐക്കര, ശ്രീനിവാസ് പൈ, സേതു ലക്ഷ്മി, ബീനാ സുനില്‍, കെ.ജി. അജയ് കുമാര്‍, ശ്രീനിവാസന് നായര്‍, ജി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അഡ്വ. അജി ആര്. നായര്‍ (പ്രസിഡന്റ്), അഡ്വ.സേതു ലക്ഷ്മി (സെക്രട്ടറി), അഡ്വ. ശ്രീകല ദാസ്, അഡ്വ.എന്‍. രാമചന്ദ്രന് നായര്‍(വൈസ് പ്രസിഡന്റുമാര്‍), അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ. അജിന് തോമസ് (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. കെ.ജി. അജയ് കുമാര്‍ (ഫിനാന്‍സ് സെക്രട്ടറി).
അഡ്വ. ലിജി ജോണ്‍, അഡ്വ. എം.ആര്. അരവിന്ദ്, അഡ്വ. ജോബി ഗോപാല്‍, അഡ്വ. വി.ആര്. പ്രസന്നകുമാരി, അഡ്വ. ജി. വിജയകുമാര്‍, അഡ്വ. പ്രസീത പ്രദീപ്, അഡ്വ. നിര്‍മ്മല പരമേശ്വരന്, അഡ്വ. രാഹുല്‍ ഗോപിനാഥ്( സമിതി അംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: