അമ്പലപ്പുഴ : സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവസമൂഹത്തിന്റെ ആശാകേന്ദ്രമായ പിഎസ്സിയെ സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നോക്കുകുത്തിയാക്കിമാറ്റിയെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന് ആരോപിച്ചു. സിപിഎം പിന്‍വാതില്‍ നിയമനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഇതു തന്നെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും സംഭവിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന്റെ കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരേനാണയത്തിന്റെ ഇരുവശങ്ങള്‍ ആണ്. ഇതിനെതിരെ യുവസമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം ബൂത്ത് പ്രസിഡന്റ് മാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്, മേഖല സംഘടനാ സെക്രട്ടറി കു.വെ.സുരേഷ് ബാബു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. കെ. വാസുദേവന്‍, ഡി. അശ്വനിദേവ്, ബിജെപി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ ടി. സജീവ്ലാല്‍, എല്‍. പി. ജയചന്ദ്രന്, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, കെ. പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. അനില്‍കുമാര്‍, വി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: