ഗുവാഹത്തി: കേരളത്തിന്റെ അപര്‍ണ റോയ് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ അണ്ടര്‍- 20 വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വന്തം മീറ്റ് റെക്കോഡ് തിരുത്തിക്കുറിച്ചു. 13.85 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പുതിയ റെക്കോഡ് കുറിച്ചത്. 2019ല്‍ അപര്‍ണ സ്ഥാപിച്ച 14 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്.
അണ്ടര്‍- 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മുഹമ്മദ് ഹനന്‍ സ്വര്‍ണം നേടി. 13.94 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. അണ്ടര്‍ -18 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ സെബാസ്റ്റിയന് വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: