കോട്ടയം: ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിനെതിരെ കേസെടുത്തതിലും അറസ്റ്റുചെയ്തതിനുമെതിരെ പ്രതിഷേധം.
ഹിന്ദുഐക്യവേദി കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്ക്വയറില്‍ നടത്തിയ പ്രതിഷേധം മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം പ്രീണനം നടത്തുകയാണ് ഇടതുസര്ക്കാറെന്ന് അവര്‍ കുറ്റപ്പെടുത്തി. കേസുകൊണ്ടോ അറസ്റ്റുകൊണ്ടോ പിന്നോട്ടുപോവില്ല. അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ബാലഗോകുലം മേഖല സെക്രട്ടറി ഗിരീഷ്കുമാര്‍, മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ലേഖ, ജനറല്‍ സെക്രട്ടറി ഷൈനി, ഹിന്ദു ഐക്യവേദി മുനിസിപ്പാലിറ്റി ജനറല്‍ സെക്രട്ടറി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: