തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാന്‍ കേരളം എന്താ ഇസ്ലാമിക രാജ്യമാണോയെന്നും അദ്ദേഹം ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കടന്നു കയറാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് കിട്ടാനാണ് സി.പി.എം ഹലാലിനെ പ്രീണിപ്പിക്കുന്നത്. മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഭക്ഷണത്തിന്റെ പേരില്‍ പോലും മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ജോലി സ്ഥലത്തെത്തിയാണ് പോലീസ് ആര്.വി. ബാബുവിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹലാല്‍ ഭക്ഷണം കിട്ടുന്ന കടകള്‍ ബഹിഷ്കരിക്കണമെന്ന് തന്റെ യുട്യൂബ് ചാനലിലൂടെ ആഹ്വാനം ചെയ്തുവെന്നതാണ് ആര്‍വി ബാബുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഈ പരാമര്‍ശം മതസൗഹാര്‍ദം തകര്‍ക്കുമെന്നാണ് പോലീസിന്റെ കണ്ടുപിടുത്തം. ആര്.വി. ബാബുവിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ മാംസത്തിലും ഇതര ഉല്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നെന്ന് ഹിന്ദു ഐക്യവേദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദേഹം യുട്യൂബ് ചാനലിലൂടെ തന്റെ പ്രതികരണം വ്യക്തമാക്കിയത്.
മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്പ്പെടുത്താനുമുള്ളതാണ് ഈ നീക്കം. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്, പുതിയ ഹലാല്‍ മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ബ്രാഞ്ചില്‍ ‘ശരീഅത്ത് നിയമപ്രകാരമുള്ള ബാങ്ക് ഇടപാടുകള്‍’ എന്ന ബോര്‍ഡ് സ്ഥാപിച്ചതും ഇതേ പ്രവണതയാണെന്നും ഹിന്ദു ഐക്യവേദി വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: