തൃശൂര്‍ : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് തൃശൂരില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.രാവിലെ പത്തരയോടെ തൃശൂരില്‍ എത്തുന്ന നദ്ദ ജില്ലയിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന വടക്കുംനാഥ ക്ഷേത്ര മൈതാനിയിലാണ് പൊതുസമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായാണ് നദ്ദ കേരളത്തില്‍ ത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലെ അധ്യക്ഷന്മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും നദ്ദ കൂടിക്കാഴ്ച നടത്തും.
വിവിധ ഭാരവാഹികളുടെ യോഗത്തിന് പുറമേ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുമായും അദ്ദേഹം തൃശ്ശൂരില്‍ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയ നദ്ദയക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.
തുടര്‍ന്ന് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തിലും പൗരപ്രമുഖസംഗമത്തിലും ബിജെപി കോര്‍ കമ്മറ്റി യോഗത്തിലും വാര്‍ത്താസമ്മേളനത്തിലും ജെ.പി. നദ്ദ പങ്കെടുത്തു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലും നദ്ദ സന്ദര്‍ശനം നടത്തി. പത്മനാഭ നടയില്‍ അനുഗ്രഹം വാങ്ങിയതായും കേരളത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. പത്മനാഭ സന്നിധിയില്‍ ലഭിക്കുന്ന മനഃശാന്തിയും സന്തോഷവും ഒഴിവാക്കാനാകാത്തതാണെന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: