കൊല്ലം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന കാപ്പക്‌സ് മുന്‍ എംഡി ആര്‍. രാജേഷിന്റെ പുനര്‍നിയമന കാര്യത്തില്‍ ഈയാഴ്ച തന്നെ സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കും.
വ്യവസായവകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് ആഴ്ചകള്‍ പിന്നിട്ട പശ്ചാത്തലത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാപൂര്‍വമാണ് സര്‍ക്കാര്‍ നീക്കം.
സസ്‌പെന്‍ഷനിലായ മുന്‍ എംഡി ആര്‍.രാജേഷിന് ഉപജീവനബത്ത അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനകാര്യ-നിയമകാര്യവകുപ്പുകള്‍ നേരത്തെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച് ഡിസംബറില്‍തന്നെ വ്യവസായവകുപ്പിന്റെ നിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവിലയേക്കാള്‍ കൂടിയ തുകയില്‍ തോട്ടണ്ടി സംഭരിച്ച നടപടിയിലാണ് രണ്ടുവര്‍ഷം മുമ്പ് ആര്‍. രാജേഷ് സസ്‌പെന്‍ഷനിലായത്. ഇടപാടിലൂടെ 15.75 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പിന്നീട് ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്‍ഷന്‍ തീയതി മുതലുള്ള ഉപജീവനബത്ത അനുവദിക്കണമെന്ന് രാജേഷ് അപേക്ഷിച്ചിരുന്നു.
കാപ്പക്‌സില്‍ എംഡിയായി നിയമിച്ചുള്ള ഉത്തരവില്‍ രാജേഷിന്റെ നിയമനം സ്ഥിരമാണോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണോ എന്ന് വ്യക്തമായിരുന്നില്ല. സസ്‌പെന്‍ഷന്‍ ആറുമാസം പിന്നിട്ട സാഹചര്യത്തിലും റിവ്യൂ ചെയ്യാത്തതിനാലും തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: