മുംബൈ: ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 388 പോയിന്റ് ഉയർന്ന് 46674 ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 13,750 ലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായി ആറു ദിവസത്തെ നഷ്ടത്തിനൊടുവിലാണ് ഇന്ന് രാവിലെ മുതൽ ഓഹരി വിപണി ഉയരത്തിലെത്തിയത്.
ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 347 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോർകോർപ്പ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഗെയിൽ, എസ്ബിഐ, ഐഒസി ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് നേട്ടത്തിൽ.
ഢോ റെഡ്ഡീസ് ലാബ്, സിപ്ല, യുപിഎൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ എന്നീ ഓഹരികളാണ് നഷ്ടത്തിലുള്ളത്. കൊറോണയെ തുടർന്ന് സമ്പദ് ഘടനയിലുണ്ടായ മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള ഉത്തേജന പാക്കേജുകൾ ബജറ്റിൽ കേന്ദ്രം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണിയും നിക്ഷേപകരും.
ഇത്തവണത്തെ ബജറ്റ് ഒരു നൂറ്റാണ്ടിനിടെ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: