കോട്ടയം: കാര്‍ഷികയന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന സ്ലാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രാപകരണങ്ങള് വാങ്ങുന്നതിന് എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്തം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്ഡന് ടില്ലര്‍, പയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത്തു യന്തം, നെല്ലുകുത്ത് മില്‍, ഓയില്‍ മില്‍, ഡെയറുകള്, വാട്ടര്‍ പമ്പ് എന്നിവ തുടങ്ങി എല്ലാ കാര്‍ഷിക യന്ത്രാപകരണങ്ങള്ക്കും 50 മുതല്‍ 60 ശതമാനം വരെ സബ്സിഡി ലഭിക്കും. ആനുകൂല്യം ലഭിക്കുന്നതിന് കൃഷിഭൂമിയുടെ പരിധി നിശ്ചയിച്ചിട്ടില്ല.
കൃഷി ഭൂമി ഇല്ലാത്തവര്‍ക്കും പാട്ടക്കരാര്‍ വാടകച്ചീട്ട് ഉപയോഗിച്ച് അപേക്ഷിക്കാം. പദ്ധതിയുമായി സഹകരിക്കുന്ന നിര്‍മ്മാതാക്കളും ഡീലര്‍മാരുമായി യന്ത്രങ്ങളുടെ വില താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കില്‍ യന്ത്ര സാമഗ്രികള്‍ സ്വന്തമാക്കാം.
കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് വെബ്സൈറ്റ് മുഖേന വീട്ടിലിരുന്നും അക്ഷയ സെന്റര്‍, കമ്പ്യൂട്ടര്‍ സെന്റര്‍ കൂടാതെ ജല്ലയിലെ കാര്‍ഷിക എഞ്ചിനീയറിംഗ് ഓഫീസ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഭൗതിക പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സാമ്പത്തിക സാമ്പത്തിക സഹായം അനുവദിക്കുക. സബ്സിഡി ഗുണഭോക്താവിന്റെയോ ഗുണഭോക്തൃ സ്ഥാപനത്തിന്റെയോ അക്കൗണ്ടിലേക്ക് ലഭിക്കും. വനിതകള്‍ക്കും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിബന്ധനകളോടെ ലഭിക്കും.
അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ നിബന്ധനകളോടെ പരമാവധി എട്ട് ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ കാര്‍ഷിക എഞ്ചിനീയറിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 9446322469, 9446979425.
പ്രതികരിക്കാൻ ഇവിടെ എഴുതുക: