തിരുവനന്തപുരം: ശമ്പളപരിഷ്ക്കരണം ഏപ്രില്‍ ഒന്നിനു തന്നെ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതിന് അംഗീകാരം തേടും. ശുപാര്‍ശ അതേപടിയായിരിക്കില്ല അംഗീകരിക്കുയെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പതിനൊന്നാം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ചുരുങ്ങിയത് 4,650 രൂപയുടെ വര്‍ധന ഉറപ്പാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനംവരെ വീട്ടുവാടകയായി നല്‍കാനും നിര്‍ദേശമുണ്ട്. എല്ലാ അലവന്‍സുകളിലും 10 ശതമാനം വര്‍ധനയും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയില്‍നിന്ന് 23,000 രൂപയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: