തൃശൂര്‍: അവണിശ്ശേരി പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മറ്റികളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഎം മെമ്പര്‍മാര്‍ അവിശുദ്ധസഖ്യമുണ്ടാക്കി ഭൂരിപക്ഷം നേടിയതിനെക്കുറിച്ച് ഇരുപാര്‍ട്ടികളുടേയും നേതൃത്വം മറുപടി പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാര്‍.
പരസ്പരം പഴിചാരി ജനങ്ങളെ വിഢ്ഢികളാക്കുന്ന ഇടത്-വലത് നേതാക്കള്‍ അധികാരത്തിന് വേണ്ടി ഒന്നിക്കുന്നതിന്റെ ഉദാഹരണമാണ് അവണിശ്ശേരിയില്‍ കണ്ടത്. ബിജെപിയെ തോല്പ്പിക്കല് മാത്രമാണ് അജണ്ടയെങ്കില്‍ ഇടതും വലതും നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തയ്യാറാവണം. ജനാധിപത്യധ്വംസനത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനില്‍ക്കുകയാണ്. അതുകൊണ്ടാണ് 21 ദിവസത്തിനുള്ളില്‍ വീണ്ടും പ്രസിഡന്റിനെ തെരെഞ്ഞെടുക്കണമെന്ന നിയമം കമ്മീഷന് നടപ്പാക്കാത്തത്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: