ചാലക്കുടി: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പുതുക്കാട് ജങ്ഷന് സമീപമുള്ള ക്യാമ്പോഫീസില്‍ ഓട് പൊളിച്ചിറങ്ങി മോഷണം നടത്താന്‍ ശ്രമിച്ച കുപ്രസിദ്ധ തമിഴ് മോഷ്ടാവ് പിടിയില്‍. കന്യാകുമാരി നാഗര്‍കോവില്‍ കോട്ടാര്‍ വില്ലേജ് സ്വദേശി വടിവാള്‍ ശിവ എന്നറിയപ്പെടുന്ന ശിവദാസാ(49)ണ് പിടിയിലായത്.
2019 മാര്‍ച്ചിലായിരുന്നു സംഭവം. കേരളത്തിലും തമിഴ്നാട്ടിലുമടക്കം നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ശിവദാസ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിക്കാണ് ഓഫീസില്‍ മോഷണം നടത്താന്‍ ശ്രമിച്ചത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തിരുനെല്‍വേലിയുടെ ഉള്‍നാടന്‍ പ്രദേശമായ കരുമംഗലം എന്ന സ്ഥലത്ത് ഒരു ഫാമില്‍ ജോലിക്കാരനായി കുടുംബ സമേതം ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ രണ്ടു സഹോദരങ്ങളും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്.
പുതുക്കാട് സര്‍ക്കിള്‍ ഉണ്ണികൃഷ്ണന്, എസ്ഐ സിദ്ധിഖ് അബ്ദുള്‍ ഖാദര്‍, സ്പെഷ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എഎസ്ഐമാരായ ജിനു മോന് തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ്പൗലോസ്, പി.എം. മൂസ, സീനിയര്‍ സിപിഒമാരായ വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ ബിനു എം.ജെ, അജിത്, പ്രജിത്, പുതുകാട് സ്റ്റേഷനിലെ എഎസ്ഐ റാഫേല്‍ എന്നിവരടങ്ങിയ സംഘമാണ് ശിവദാസിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: