കോട്ടയം: കേരളത്തിലെ ഗവ. മെഡിക്കല്‍ കോളേജിലെ അദ്ധ്യാപക ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. ശമ്പള പരിഷ്കരണം, ശമ്പളക്കുടിശ്ശിക എന്നിവ അനുവദിക്കണമെന്നും പ്രമോഷന് നിയമാനുസൃതമായി നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. സൂചനാ സമരം കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അനിശ്ചിതകാല സമരം ആരംഭിക്കും.
അത്യാഹിത വിഭാഗം, അടിയന്തിര ഘട്ട ശസ്ത്രക്രീയകള്‍, പ്രസവ ശുശ്രൂഷാ വിഭാഗം, കോവിഡ് പ്രതിരോധ വിഭാഗം എന്നിവയെ സൂചനാ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേരളാ സര്‍ക്കാര്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്ത് പ്രസാദ്, സെക്രട്ടറി ഡോ. ജി. ജെജി, ട്രഷറര്‍ ഡോ. ഇ.യു. സന്ഷോ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: