ശിവാജിയുടെ ആഗ്രാഗമന വാര്‍ത്ത കാട്ടുതീപോലെ എല്ലായിടവും പടര്‍ന്നു. രാജഗഡില്‍ എല്ലാവരുടെയും ഹൃദയത്തില്‍ വേവലാതി തുടങ്ങി. ശിവാജിയുടെ വൃദ്ധമാതാവ് ജീജാബായി മകനെ ഔറംഗസേബിന്റെ യമപാശത്തില്‍, മൃത്യു ഗുഹതില് എങ്ങനെ അയക്കും? എന്റെ മകന് ശിവന് ഭഗവാന് ശിവനെപ്പോലെ ഹാലാഹലവിഷം കുടിച്ച് ദഹിപ്പിക്കാന്‍ സാധിക്കുമോ? ഇതൊരു പരീക്ഷണമാണ്.
ശിവാജിയുടെ കൂടെ ഒന്‍പത് വര്‍ഷം മാത്രം പ്രായമായ സംഭാജിയും പോകാന്‍ നിശ്ചയിച്ചു. ഭാവിയിലെ രാജാവിന് രാജനീതി വിഷയത്തില്‍ പ്രശിക്ഷണം ഇപ്പോള്‍തന്നെ തുടങ്ങണം. എല്ലാവരും ചിന്താമഗ്നരായിരുന്നു. വിചാരാഗ്നിയില്‍ എണ്ണ ഒഴിച്ചതുപോലെ തെളിഞ്ഞു കത്തി. ആഗ്രയിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി സ്വരാജ്യത്തിന്റെ സുരക്ഷയുടെയും യോഗക്ഷേമത്തിന്റെയും വ്യവസ്ഥ ചെയ്യണമായിരുന്നു.
നേതാജി പാല്ക്കര് പോയതിനുശേഷം പ്രതാപറാവു ഗുര്‍ജര്‍ സേനാപതിയായി നിയുക്തനായിട്ടുണ്ടായിരുന്നു. തന്റെ അനുപസ്ഥിതിയില്‍ സ്വരാജ്യത്തിന്റെ ഭരണനിര്‍വഹണത്തിനായി പേശവാ മോറോ പന്ത് പിങ്കളെ, നിളോജി സോനദേവ്, പ്രതാപറാവു ഗുര്‍ജന്‍ എന്നിവരുള്‍പ്പെടുന്ന ഒരു രാജപ്രതിനിധിസഭ രൂപീകരിച്ചു. ഇതിന്റെ നേതൃത്വം മാതാ ജീജാബായി വഹിക്കും എന്നു നിശ്ചയിച്ചു.
തന്റെ അനുപസ്ഥിതിയിലും കോട്ടകളുടെ സുരക്ഷാ വ്യവസ്ഥ പഴയതുപോലെ നടക്കണം എന്ന് എല്ലാ കോട്ടകളിലും ദുര്ഗപ്രമുഖര്ക്ക് ആജ്ഞാപത്രം കൊടുത്തയച്ചു. ഏതു പരിസ്ഥിതിയിലും അവിശ്വസനീയമായ വാര്‍ത്തകള്‍ വരാന്‍ സാധ്യതയുണ്ട്. ആരും തന്നെ ബുദ്ധിശൂന്യത കാണിക്കരുത്, ജാഗൃതരായിരിക്കണം. എന്നു തന്നെയല്ല ശിവാജി സ്വയം എല്ലാ കോട്ടകളിലും പോയി സുരക്ഷാ വ്യവസ്ഥ പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവന്നു.
യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 1666 മാര്‍ച്ച് മാസം അഞ്ചാം തീയതി ശിവാജി രാജഗഢില്‍നിന്നും പുറപ്പെട്ടു. കോട്ടയിലെ എല്ലാവരും ശിവാജിക്ക് യാത്രാ മംഗളാശംസകള്‍ നേര്‍ന്നു.
മുന്‍പ് പ്രതാപഗഡില്‍ നിന്നും, പന്ഹാളഗഡില്നിന്നും, റായ്ഗഡില്നിന്നും മൃത്യുമുഖത്തില്‍ നിന്നും വെളിയില്‍ വരാനായി ശിവാജി ഇങ്ങനെ തന്നെയായിരുന്നു പുറപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ മുന്‍പത്തെ അപേക്ഷിച്ച് അധിക ഭീകര പരിസ്ഥിതികളെയാണ് സമ്മുഖീകരിക്കേണ്ടത്.
ശിവാജിയുടെ കൂടെ തിരഞ്ഞെടുക്കപ്പെട്ട 350 മാവളിയോദ്ധാക്കള്, നിരാജി-റാവജി, ബാജി സര്‍ജേറാവ് ജേധേ, ഹിരോജിഫര് ജങ്, മദാരിമേഹതര്, കവീന്ദ്രപരമാനന്ദ് കൂടാതെ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. എല്ലാവരും സകുശലം തിരിച്ചുവരിക എന്ന് ജീജാബായിയുടെ മാതൃഹൃദയം മൂകഭാഷയില്‍ പറഞ്ഞു.
ശിവാജിരാജേയുടെ ആഗ്രാ യാത്ര നിര്‍വിഘ്നം നടക്കാന്‍ വേണ്ടുന്ന വ്യവസ്ഥ ബാദശാഹ തന്നെ ചെയ്തിട്ടുണ്ടായിരുന്നു. മാര്‍ഗമധ്യത്തില്‍ വ്യവസ്ഥയുടെ നിരീക്ഷണത്തിനായി തന്റെ പ്രതിനിധിയായി ഗാഝിബേഗത്തെ നിയോഗിച്ചിട്ടുണ്ടായിരുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: