ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്കും ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും (മരണാനന്തര ബഹുമതി) അടക്കം ഏഴു പേര്‍ക്കാണ് പദ്മവിഭൂഷണ് ലഭിച്ചത്. ഗായിക കെ.എസ്. ചിത്ര, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്(മരണാനന്തരം), രാംവിലാസ് പസ്വാന്(മരണാനന്തരം) എന്നിവര്‍ അടക്കം പത്തു പേര്‍ക്ക് പദ്മ ഭൂഷണും ലഭിച്ചു.
കേരളത്തില്‍ നിന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അടക്കം അഞ്ചുപേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. ആകെ 102 പേര് പദ്മശ്രീയ്ക്ക് അര്‍ഹരായി. കോച്ച് ഒ. എം. നമ്പ്യാര്‍, തോല്‍പ്പാവക്കൂത്ത് കലാകാരനായ കെ.കെ. രാമചന്ദ്ര പുലവര്‍, സാഹിത്യകാരന് ബാലന് പുതേരി, വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്ദേവ് എന്നിവരാണ് കേരളത്തില്‍ നിന്ന് പദ്മശ്രീ ലഭിച്ചവര്‍. ലക്ഷദ്വീപില്‍ നിന്നുള്ള സമുദ്ര ഗവേഷകനായ അലി മണിക്ഫാനും പദ്മശ്രീ ലഭിച്ചു.
പദ്മവിഭൂഷണ്
ഷിന്‍സോ അബെ(ജപ്പാന്) എസ്.പി. ബാലസുബ്രഹ്മണ്യം (തമിഴ്നാട്),ഡോ. ബെല്ലെ മൊന്നപ്പ ഹെഗ്ഡെ(മെഡിസിന് കര്‍ണ്ണാടക), നരീന്ദര്സിങ് കപനി(ഊര്ജ്ജശാസ്ത്രജഞന് യുഎസ്), മൗലാനാ വഹീദുദ്ദീന്‍ ഖാന്(ആത്മിയംദല്ഹി), ബി.ബി. ലാല്‍(പുരാവസ്തു ശാസ്ത്രജ്ഞന് ദല്‍ഹി)സുദര്ശന് സാഹോ(ശില്‍പ്പി ഒറീസ)
പദ്മഭൂഷണ്‍
കെ.എസ്. ചിത്ര (സംഗീതജ്ഞ, കേരളം), തരുണ്‍ ഗൊഗോയ്(അസം മുന്‍ മുഖ്യമന്ത്രി), ചന്ദ്രശേഖര്‍ കമ്പാറ(സാഹിത്യം, കര്‍ണ്ണാടക), സുമിത്ര മഹാജന്(മുന്‍ ലോക്സഭാ സ്പീക്കര്‍), നൃപേന്ദ്രമിശ്ര(പ്രധാനമന്ത്രിയുടെ മുന്‍ പ്രി
ന്‍സിപ്പല്‍ സെക്രട്ടറി), രാംവിലാസ് പസ്വാന് (മുന്‍ കേന്ദ്രമന്ത്രി, ബീഹാര്‍), കേശുഭായ് പട്ടേല്‍(ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി), കല്‍ബേ സാദിഖ്(ആത്മിയം ,യുപി), രജ്നീകാന്ത് ദേവീദാസ് ഷറോഫ്( വ്യവസായം, മഹാരാഷ്ട്ര),തര്‍ലോചന്‍ സിങ്(എംപി, ഹരിയാന).
പ്രതികരിക്കാൻ ഇവിടെ എഴുതുക: